ബ്രിജ് ഭൂഷനെതിരെ സമരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി

ബ്രിജ് ഭൂഷനെതിരെ സമരം തുടർന്ന് ഗുസ്തി താരങ്ങൾ. കറുത്ത ബാഡ്ജ് ധരിച്ച് ഗുസ്തി താരങ്ങൾ കരിദിനം ആചരിക്കുകയാണിന്ന്. അതിനിടെ, രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിച്ചു. 

പ്രതീക്ഷയോടെയാണ്  സമരം നടത്തുന്നത്. രാജ്യത്തെ വനിതകളുടെ ആത്മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം ആണ്.  നേരിട്ട അനീതി ഒളിപ്പിക്കാൻ ആണ് ദില്ലി പൊലീസ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സത്യം ഒളിപ്പിച്ച് വെയ്ക്കാൻ കഴിയുന്ന ഒന്നല്ലെന്നും താരങ്ങൾ പറഞ്ഞു. അതേസമയം, കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തി.  

മറ്റുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഗുസ്തി ഫെഡറേഷനിൽ നിന്ന് കൂടുതൽ രേഖകൾ പൊലീസ് തേടിയിട്ടുണ്ട്. കായിക താരങ്ങൾ പരാതിപ്പെട്ട ടൂർണ്ണമെന്റുകളുടെ വിശദാംശങ്ങളാണ് തേടിയത്. ടൂർണ്ണമെന്റുകൾക്കിടയിലും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് താരങ്ങൾ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. 

Leave a Reply

Your email address will not be published. Required fields are marked *