‘ഇഷ്ടരാഗം’ രണ്ടാമത്തെ പോസ്റ്റര്‍ റിലീസായി

ആകാശ് പ്രകാശ്, പുതുമുഖം ആദിത്യ, കൈലാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയന്‍ പൊതുവാള്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇഷ്ടരാഗം’ എന്ന മ്യൂസിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ശ്രീകുമാര്‍ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത് കൈവേലി, അമ്പിളി, സുമിത്ര രാജന്‍, വേണു അമ്പലപ്പുഴ, അര്‍ജുന്‍, ജലജ റാണി, രഘുനാഥ് മടിയന്‍, ജീഷിന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ആകാശ് പ്രകാശ് മ്യൂസിക്ക് ആന്റ് എന്റര്‍ടൈന്‍മെന്റ്‌സ്, എസ് ആര്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ പ്രകാശ് നായര്‍, സുരേഷ് രാമന്തളി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജി കെ രവികുമാര്‍ നിര്‍വ്വഹിക്കുന്നു.

തിരക്കഥ സംഭാഷണം ചന്ദ്രന്‍ രാമന്തളി എഴുതുന്നു. സുരേഷ് രാമന്തളിയുടെ വരികള്‍ക്ക് വിനീഷ് പണിക്കര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- വിപിന്‍രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ഒലവക്കോട്, കല- ബാലകൃഷ്ണന്‍ കൈതപ്രം, കോസ്റ്റ്യൂംസ്- സുകേഷ് താനൂര്‍, മേക്കപ്പ്- സുധാകരന്‍ ചേര്‍ത്തല, കൊറിയോഗ്രഫി- ക്ലിന്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റിജു നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ദീപക് ശങ്കര്‍, ഷാന്‍, ബിജിഎം- പ്രണവ് പ്രദീപ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, സ്റ്റില്‍സ്- വിദ്യാധരന്‍, ഡിസൈന്‍- ദിനേശ് മദനന്‍, സ്റ്റില്‍സ്- വിദ്യാധരന്‍, ഇരിട്ടി, കാഞ്ഞിരക്കൊല്ലി, വയനാട്, ഗുണ്ടപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘ഇഷ്ടരാഗം’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. പി ആര്‍ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *