ആദായ നികുതി വകുപ്പിന് 25 കോടി പിഴയടച്ച് കള്ളപ്പണക്കേസിൽ നിന്ന് തടിയൂരിയ നിർമ്മാതാവുകൂടിയായ മലയാളത്തിൽ ആ മുൻനിര നടൻ ആരാണ്…താൻ ഒരുവിധത്തിലുള്ള പിഴയുമടച്ചിട്ടില്ലെന്ന് പൃഥ്വിരാജ്

കെ സി മധു

മലയാള സിനിമയിൽ അനധികൃതമായി ധാരാളം കള്ളപ്പണം ഒഴുകിയെത്തുന്നുണ്ടെന്നും ഇവയിൽ പലതിന്റെയും സ്രോതസ്സ് വിദേശ രാജ്യങ്ങളാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാടടച്ചൊരു വെടിവയ്പ്പാണ് ആദ്യം നടത്തിയത്. ഇതിനിടെ ചലച്ചിത്ര രംഗത്തെ പ്രമുഖരായ പല നടന്മാരുടെയും നിർമ്മാതാക്കളുടെയും പേരുകൾ ഊഹാപോഹങ്ങളായി പരക്കുകയുണ്ടായി. പൃഥ്വി രാജിന്റെ പേരാണ് മുന്നിലുണ്ടായിരുന്നത് .പക്ഷെ അദ്ദേഹം ആ വാർത്ത നിഷേധിച്ചിട്ടുണ്ട് .ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ,ജോജു ജോർജ് ,വിജയ് ബാബു ,വിനീത് ശ്രീനിവാസൻ തുടങ്ങി നീണ്ടു പോകുന്നു ആ ഭാഗ്യാന്വേക്ഷികളുടെ പേരുകൾ. ഒന്ന് രണ്ടു സിനിമകളിൽ തലകാണിച്ച് നാലുപേരറിഞ്ഞു തുടങ്ങിയ പുതുമുഖ താരങ്ങൾ കൂടി ഉടൻ തന്നെ “പുത്തൻ പടം ” പിടിക്കാനായി സിനിമയുടെ ഗോദയിൽ ഇറങ്ങുകയാണിന്ന് . തീർച്ചയായും അവരുടെ വഴികളിലേക്ക് പണം എവിടെനിന്നൊക്കെയോ ഒഴുകി എത്തുകയും ചെയ്യുന്നു. പുത്തൻ കൂറ്റുകാരുടെ സ്ഥിതി ഇങ്ങനെയെങ്കിൽ പഴയ, പനങ്കാട് പോലെ തഴച്ച് വളർന്ന നടന്മാരിൽ പലരും എത്രയോ കാലം മുൻപ് തന്നെ ഈ രംഗത്തു പയറ്റി പതം വന്നു നിലയുറപ്പിച്ചവരാണ്. മോഹൻ ലാൽ ആദ്യകാലത്തു തന്നെ നിർമ്മാണക്കമ്പനി ആരംഭിച്ച നടനാണ് . ഒറ്റക്കും (പ്രണവം) കൂട്ടായും അദ്ദേഹം ധാരാളം ചിത്രങ്ങൾ നിർമ്മിച്ചു. പക്ഷെ ലാഭത്തേക്കാൾ നഷ്ടത്തിലാണ് ആ സംരംഭങ്ങൾ സമാപിച്ചത്. എങ്കിലും വാനപ്രസ്ഥം എന്ന ലോകോത്തര സിനിമയുടെ നിർമ്മാതാവെന്ന നിലയിൽ ലാലെന്ന നിർമാതാവിനെ മലയാള സിനിമ എക്കാലത്തും സ്മരിക്കുമെന്നതിൽ രണ്ടഭിപ്രായമില്ല. പിന്നീട് ആന്റണി പെരുമ്പാവൂരിന്റെ ആവിര്ഭാവത്തോടെയാണ് നേരിട്ടല്ലെങ്കിലും മോഹൻലാൽ സിനിമനിര്മാണത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. സിനിമയെക്കുറിച്ച്ല്ലങ്കിലും സിനിമാനിർമ്മാണക്കളി പഠിച്ച് ആന്റണിക്ക് സുഗമമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞു. മമ്മൂട്ടക്കും ഉണ്ടായി സിനിമയിൽ ചില നിർമ്മാണ ബന്ധങ്ങൾ. മമ്മൂട്ടിയുടെ മകൻ ദുൽക്കർ താരതമ്യേനെ പുതിയ ആളെങ്കിലും സിനിമ നിർമ്മാണ രംഗത്തും വലിയ പരുക്കുകളേൽക്കാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകാൻ കഴിയുന്നുണ്ട്. അഭിനയരംഗത്ത് സജീവമെങ്കിലും സിനിമ നിർമ്മാണം ഹരിച്ച് ഗുണി ച്ചു ഒരു സൈഡ് ബിസ്സിനിസ്സായി കൊണ്ട് പോകുന്നയാളാണ് മണിയൻ പിള്ള രാജു.

ബാലചന്ദ്രമേനോനാണ് വളരെ മുൻപ് തന്നെ നിർമ്മാണ രംഗത്തു സജീവമായി നിലയുറപ്പിച്ച മറ്റൊരു നടൻ. സത്യനും നസീറും ,സുകുമാരനും, സോമനുമൊക്കെ നിറഞ്ഞാടിയ കാലത്ത് അവരിലാർക്കും തന്നെ നിർമ്മാണ രംഗത്തേക്ക് വരാൻ കഴിഞ്ഞില്ല, അല്ലെങ്കിൽ അവരതിന് ആഗ്രഹിച്ചില്ല. സിനിമയിലും ജീവിതത്തിലും ഒറ്റപ്പെട്ട വ്യക്തിത്ത്വത്തിനുടമയായ നടൻ മധു മാത്രമാണ് സ്വന്തം പ്രേരണ കൊണ്ട് മാത്രം സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നു വന്നത്. ഇന്നത്തെപ്പോലെ അദ്ദേഹം പണം വാരിക്കൂട്ടിയില്ലെങ്കിലും ഒരുപിടി നല്ല സിനിമകൾ മലയാളത്തിന് സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്നത്തെ സ്ഥിതി പറയുകയാണെങ്കിൽ വാളെടുത്തവരെല്ലാം വേട്ടക്കാരെന്നു പറഞ്ഞത് പോലെയായി കാര്യങ്ങൾ. കുറച്ചു നാളായി അഭിനയരംഗത്തുള്ള നായകനടന്മാരിലധികവും നിർമ്മാതാക്കൾ കൂടിയാണ് . പൃഥ്വി രാജ് ആണ് അവരിൽ പ്രധാനി. കള്ളപ്പണം ഏറ്റവുമധികം ഒഴുകുന്ന വ്യവസായ മേഘല കൂടിയാണ് സിനിമ എന്ന കാര്യം പാല്പോലെ പരമാർത്ഥമാണ്. കള്ളപ്പണം വിനിയോഗിക്കാൻ ഏറ്റവും സൗകര്യമുള്ള മേഖലയും സിനിമായാണെന്ന് തിരിച്ച്ചറിവുള്ളവർ ധാരാളമുണ്ട് സിനിമാക്കകത്തും പുറത്തും.

ഈ തിരിച്ചറിവ് ഭാഗ്യാന്വേക്ഷികളായ പല നടന്മാരെയും ഇവിടേക്കാകര്ഷിക്കുന്നു, ആകര്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത്രയധികം മുതൽമുടക്ക് ഒഴുകിയെത്തുന്നത് വിദേശത്തുനിന്നാണെന്നു മനസ്സിലാക്കാൻ പ്രയാസമില്ല. നികുതിവെട്ടിപ്പും കള്ളപ്പണ വിനിമയവും വ്യാപാരിക്കാവുന്നത്ര വ്യാപാരിച്ചപ്പോഴാണ് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ഈ വ്യവസായത്തിലേക്ക്‌ കണ്ണുകളുടക്കിയത്. കാടടച്ചായിരുന്നു വെടിയെങ്കിലും പലരും അതിൽ തട്ടിപ്പിടഞ്ഞു വീണു എന്നുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. വരുമാനത്തിന്റെ ഉറവിടങ്ങളും പണമൊഴുകിയ വഴികളുമൊക്കെ കണ്ടെത്താനായി റൈഡുകൾ പലതവണ നടന്നു. മോഹൻലാലും, ആന്റണിയും, പൃഥ്വിരാജുമൊക്കെ ഇതുമായി ബന്ധപ്പെട്ടു കേട്ട പേരുകളാണ് . ഇപ്പോഴിതാ 25 കോടി പിഴയടച്ച് ഒരു നായക നടൻ തടിയൂരിയെന്ന വാർത്ത. ഹാജരാകാൻ നോട്ടീസ് അയച്ചവരുടെ പേരുകളുമുണ്ട് നാലഞ്ചെണ്ണം . അപർണ ബലമുരളിയാണത്രെ ആദ്യം കുറെ ലക്ഷങ്ങൾ പിഴയടച്ച് ആദായ നികുതിയുടെ കത്രികപ്പൂട്ടിൽ നിന്ന് രക്ഷപ്പെട്ടത് .25 കോടി രൊക്കം അട ച്ച് രസീത് വാങ്ങി താൽക്കാലശാന്തി നേടിയത് പൃഥ്വിരാജാണെന്നത് ഊഹാപോഹങ്ങൾ മാത്രം.ഇതിനകം അദ്ദേഹം ഈ വാർത്ത നിക്ഷേധിച്ചിട്ടുമുണ്ട് . ഏതായാലും മടിയിൽ കനമുള്ളവരെല്ലാം വഴിയിൽ ഭയന്നേ മതിയാകൂ എന്ന നിലക്കാണ് കാര്യങ്ങളുടെ പോക്ക്.

Leave a Reply

Your email address will not be published. Required fields are marked *