കര്‍ണാടകയിലെ ബി.ജെ.പി ക്യാമ്പില്‍ മൂര്‍ഖന്‍ പാമ്പ്; വീഡിയോ

കർണാടകയിൽ ഷിഗ്ഗോൺ മണ്ഡലത്തിലെ ബി.ജെ.പിയുടെ ക്യാമ്പിൽ ഒരു അപ്രതീക്ഷിത അതിഥിയെത്തി. ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സ്വീകരിച്ചത് ഈ അതിഥിയാണ്. ഒരു മൂർഖൻ പാമ്പായിരുന്നു ആ ക്ഷണിക്കാത്ത അതിഥി.

ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് പാമ്പ് ഓഫീസിലെ മതിൽക്കെട്ടിനുള്ളിൽ നിന്നും പാമ്പ് പുറത്തുവന്നത്. ഓഫീസ് വളപ്പിൽ കടന്നുകൂടിയ പാമ്പ് അവിടെയുണ്ടായിരുന്നവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും പിന്നീട് അതിനെ പിടികൂടി വിട്ടയച്ചു. ഇതിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമാണ് ബസവരാജ് മത്സരിക്കുന്ന ഷിഗ്ഗോൺ മണ്ഡലം. കോൺഗ്രസ് സ്ഥാനാർഥി യാസിർ അഹമ്മദ് ഖാൻ പത്താനും ബൊമ്മെയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ബൊമ്മെയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. തുടർച്ചയായി നാലാം തവണയാണ് ബൊമ്മെ ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *