എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടക്കും. വൈകീട്ട് മൂന്നു മണിക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 20ന് പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുക. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയൻകീഴ് ബോയ്സ് സ്കുളിൽ മുഖ്യമന്ത്രി നിർവഹിക്കും.