ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവൽ തുടങ്ങി

യു എ ഇ യിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാംഗോ മാനിയ ഫെസ്റ്റിവലിന് തുടക്കമായി.പതിനഞ്ചു രാജ്യങ്ങളിൽ നിന്നുള്ള 75 ലധികം മാമ്പഴങ്ങളാണ് ഈ വർഷത്തെ പ്രത്യേകത. മാമ്പഴ മേളക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിശാലമായ മാമ്പഴ ശ്രേണിയിലെ ഏറ്റവും മധുരമുള്ള ഇനങ്ങളായ ഗെലന്ത്, ഹിന്ദി, ടോമി, കുരി, പോൻസേ, സെലാസേഷൻ, സെനാര, സിബ്ധ, സുഡാനി, അൽഫോൻസോ, ഹിമപസന്ത്, നീലം, ഇന്ത്യയിൽ നിന്നുള്ള ബദാമി, തായ്ലൻഡിൽ നിന്നുള്ള ഗ്രീൻ മാമ്പഴം,സ്പെയിനിൽ നിന്നുള്ള പാൽമർ, വിയറ്റ്‌നാമിൽ നിന്നുള്ള ചു, ശ്രീലങ്കയിൽ നിന്നുള്ള കർത്തകൊളമ്പൻ, ബ്രസീലിൽ നിന്നുള്ള ടോമി അത്കിൻസ്, മെക്‌സിക്കോയിൽ നിന്നുള്ള അറ്റോൾഫോ, ഇന്തോനേഷ്യയിൽ നിന്നുള്ള ഗെഡോംഗ്, ഉഗാണ്ടയിൽ നിന്നുള്ള തൈമൂർ, തുടങ്ങിയ എറ്റവും മുന്തിയ ഇനം മാമ്പഴങ്ങളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്.

ഒപ്പം യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മേളയിൽ ലഭ്യമാണ്. എല്ലാ ഇനങ്ങൾക്കും മികച്ച ആനുകൂല്യങ്ങളാണ് മേളയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ‘മംഗോ മാനിയ’ഈ മാസം 23 വരെ നീണ്ടു നിൽക്കും. വർഷങ്ങളായി തങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഇപ്രാവശ്യവും മേള വൻ വിജയകരമാകുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ലുലു അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *