ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി

ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 98.84 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 61872.62 ലെവലിലും നിഫ്റ്റി 0.20 ശതമാനം ഉയര്‍ന്ന് 18321.20 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1830 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1573 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

112 ഓഹരികളുടെ വിലകളില്‍ മാറ്റമില്ല. ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഭാരതി എയര്‍ടെല്‍, ഐടിസി, ദിവിസ് ലബോറട്ടറീസ് എന്നിവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി നഷ്ടത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *