കുവൈത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തി സുരക്ഷ ശക്തമാക്കും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിയമലംഘകർ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനാകുമെന്ന് എയർപോർട്ട് പാസ്പോർട്ട് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ബദർ അൽ-ഷായ അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിക്കുന്ന പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശക വിസക്കാർക്കും ബയോമെട്രിക് രജിസ്ട്രേഷൻ നിർബന്ധമാണ്. ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ രാജ്യത്ത് പ്രവേശന നിരോധനം ഏർപ്പെടുത്തി നാടു കടത്തിയവർ തിരിച്ചെത്തുന്നത് തടയാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ പ്രവേശന കവാടങ്ങളിലും ബയോമെട്രിക്സ് സംവിധാനം ഏർപ്പെടുത്തുമെന്ന് കുവൈറ്റ്; സുരക്ഷ ശക്തമാക്കും
