ദുബൈയിൽ പുതിയ കൃത്രിമ ദ്വീപ്; ‘പാം ജബൽഅലി’ പദ്ധതി പ്രഖ്യാപിച്ചു

ദുബൈയിൽ പുതിയ കൃത്രിമ ദ്വീപ് കൂടി പ്രഖ്യാപിച്ചു. പാം ജബൽ അലി എന്ന പേരിൽ ദുബൈ ഭരണാധികാരിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. ദുബൈയിലെ വിനോദസഞ്ചാര മേഖലക്ക് കരുത്ത് പകരാൻ ലക്ഷ്യമിട്ടാണ് പുതിയ കൃത്രിമ ദ്വീപ്. ഈന്തപ്പനയുടെ മാതൃകയിലുള്ള ദുബൈയിലെ കൃത്രിമ ദ്വീപ് പദ്ധതികളായ പാം ജുമൈറക്കും, പാം ദേരക്കും പിന്നാലെയാണ് പാം ജബൽഅലി കൂടി നിലവിൽ വരുന്നത്. പാം ജുമൈരയുടെ രണ്ടിരട്ടി വലിപ്പത്തിലാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്. റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ നഖീലാണ് പാം ജബൽ അലി യാഥാർഥ്യമാക്കുക.

80-ലേറെ ഹോട്ടലുകളും റിസോര്‍ട്ടുകളുമുണ്ടാകും. പദ്ധതിയുടെ ഭാഗമാണ്. 2033-ഓടെ എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമാക്കി ദുബൈമാറ്റാൻ മാറ്റാനായി പുതിയ ആകര്‍ഷണങ്ങള്‍ കൂട്ടി ചേര്‍ക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. 110 കിലോമീറ്റർ നീളത്തിൽ ദുബൈയിലെ പൊതുബീച്ചുകൾ 400 ശതമാനമായി വര്‍ധിപ്പിക്കാനുള്ള പുതിയ നഗരവികസന പദ്ധതിയും കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ജബൽ അലിയിൽ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *