ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെ തുടര്‍ന്ന് ഒഡീഷയില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന തലത്തില്‍ ഇന്ന് യാതൊരുവിധ ആഘോഷപരിപാടികളും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു.
പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാൻ മുഖ്യമന്ത്രി നവീൻ പട്നായിക് ഉത്തരവിട്ടിരുന്നു. ചികിത്സാ ചെലവുകള്‍ സംസ്ഥാനം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അപകടത്തില്‍പ്പെട്ടവര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ കേന്ദ്ര റെയില്‍വേ മന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ എണ്ണം 207 ആയി ഉയര്‍ന്നു. 900 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.