കേന്ദ്രത്തിന്റെ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ: ബിനോയ് വിശ്വം

ഒഡീഷയിലുണ്ടായ ഇരട്ട ട്രെയിൻ അപകടത്തിനു പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം രംഗത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം കുറിച്ചു.

‘കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്. സാധാരണക്കാരുടെ ട്രെയിനുകളും പാളങ്ങളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ ട്രെയിൻ അപകടവും അവിടെ സംഭവിച്ച മരണങ്ങളും അതിന്റെ ഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം’ – ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *