ഒഴുകും പുസ്തകമേള ‘ലോഗോസ് ഹോപ്’ നാളെ ബഹ്‌റൈനിൽ

കത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ നാളെ ബഹ്‌റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിടും. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്.

ഇംഗ്ലീഷ്, അറബി ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉൾക്കൊള്ളിച്ചാണ് പുസ്തകപ്രദർശനം. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദർശനത്തിന് ബഹ്‌റൈൻ വേദിയാകുന്നത്. 65ലേറെ രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *