രാജ്യത്തെ ഫെഡറൽ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് യു.എ.ഇ ഭരണകൂടം നാല് പുതിയ വർക്ക് പെർമിറ്റുകൾ കൂടി പ്രഖ്യാപിച്ചു. മുഴുസമയ തൊഴിൽ, പാർട്ട് ടൈം തൊഴിൽ, താൽക്കാലിക തൊഴിൽ, ഫ്ലക്സിബിൾ തൊഴിൽ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടത്തുന്ന നിയമനവുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളാണ് മാനവവിഭവ ശേഷി എമിററ്റൈസേഷൻ വിഭാഗം പ്രഖ്യാപിച്ചത്.
ഫെഡറൽ സ്ഥാപനങ്ങൾ ഇതിൽ പ്രതിപാദിച്ചിട്ടുള്ള ഒരു തൊഴിൽ മാതൃക അനുസരിച്ചാണ് നിയമനങ്ങൾ നടത്തേണ്ടതെന്ന് എക്സിക്യൂട്ടിവ് നിയന്ത്രണ അതോറിറ്റി സൂചിപ്പിച്ചു. മുഴുവൻ പ്രവൃത്തി ദിനങ്ങളിലും നിശ്ചിത പ്രവൃത്തി സമയങ്ങളിൽ ഒരു സ്ഥാപനത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ് മുഴുവൻ സമയ തൊഴിൽ വിഭാഗത്തിലുള്ളത്.
ഒരു അർധ സർക്കാർ സ്ഥാനപത്തിനായി ഒരു നിശ്ചിത എണ്ണം ജോലി സമയം അല്ലെങ്കിൽ ദിവസങ്ങളിൽ പ്രവർത്തിക്കുന്നവരാണ് പാർട്ട് ടൈം തൊഴിലാളികൾ. കരാർ അടിസ്ഥാനത്തിൽ എല്ലാ പ്രവൃത്തി ദിനത്തിലും നിശ്ചിത പ്രവൃത്തി സമയങ്ങളിൽ മുഴുവൻ സമയവും തൊഴിലെടുക്കുന്നവരാണ് പാർട്ട്ടൈം ജോലിക്കാർ.