കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവറെ കൂടാതെ മുൻ സീറ്റിൽ ഇരിക്കുന്ന ആളും സീറ്റ് ബൽറ്റ് ഇടണം. 5 മുതൽ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്താണ് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു.19,790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു. 6153 പേർ ഹെൽ മറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിൽ ഡ്രൈവരെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.