കോട്ടയത്ത് 48കാരിയെ അടിച്ചു കൊന്നു; ഒപ്പം താമസിച്ചിരുന്നയാൾ പിടിയിൽ

കോട്ടയം പാലാ തലപ്പാലം അമ്പാറയിൽ സ്ത്രീയെ അടിച്ചുകൊന്നു. 48കാരിയായ ഭാർഗവിയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കൊച്ചുപുരക്കൽ ബിജുമോൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രണ്ടു വർഷമായി ബിജുവും ഭാർഗവിയും ബിജുവിന്റെ വീട്ടിൽ ഒന്നിച്ചാണ് താമസം. ബന്ധുക്കളായ ഇരുവരും നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം. ഇന്നലെ ബന്ധുവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

കൊലക്ക് ശേഷം ബിജു പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. ബിജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

Your email address will not be published. Required fields are marked *