രാജ്യത്തെ ലോ ബഡ്ജറ്റ് കാരിയറായ ഗോ ഫസ്റ്റില്‍ ഫ്ലൈറ്റ് റദ്ദ് ചെയ്യല്‍ നടപടികള്‍ വീണ്ടും തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ജൂണ്‍ 14 വരെ ഷെഡ്യൂള്‍ ചെയ്ത മുഴുവൻ ഫ്ലൈറ്റുകളും ഗോ ഫസ്റ്റ് റദ്ദ് ചെയ്തിട്ടുണ്ട്.
ഫ്ലൈറ്റുകള്‍ റദ്ദാക്കിയതിനാല്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുകയും, ഉടൻ തന്നെ മുഴുവൻ പണവും മടക്കി നല്‍കുമെന്നും ഗോ ഫസ്റ്റ് അറിയിച്ചു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഗോ ഫാസ്റ്റ് തുടരെത്തുടരെ ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്യുന്നത്. നേരത്തെ ജൂണ്‍ 12 വരെയുള്ള മുഴുവൻ സര്‍വീസുകളും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തീയതി വീണ്ടും ദീര്‍ഘിപ്പിച്ചത്.
ആദ്യ ഘട്ടത്തില്‍ മെയ് 3 മുതല്‍ മൂന്ന് ദിവസത്തേക്കായിരുന്നു ഗോ ഫസ്റ്റ് ഫ്ലൈറ്റുകള്‍ റദ്ദ് ചെയ്തത്. സര്‍വീസുകള്‍ പെട്ടെന്ന് റദ്ദ് ചെയ്തതിനാല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ എയര്‍ലൈൻസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് കമ്ബനി സ്വമേധയാ പാപ്പരാത്ത നടപടികള്‍ ഫയല്‍ ചെയ്തത്.
റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ 218 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഗോ ഫസ്റ്റിന് ഉണ്ടായത്. ഇതിനോടൊപ്പം പ്രമുഖ എൻജിൻ വിതരണ കമ്ബനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുമായുളള പരാജയം സാമ്ബത്തിക പ്രതിസന്ധിയുടെ ആഘാതം കൂട്ടുകയായിരുന്നു.