ദുബായിൽ പിടിച്ചെടുത്ത വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യയുമായി RTA

ദുബായിൽ ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുത്തൻ സാങ്കേതികവിദ്യ നടപ്പിലാക്കി. ദുബായിൽ പാർക്കിങ്ങുമായി സഹകരിച്ചാണ് ഈ സ്വയമേവ പ്രവർത്തിക്കുന്ന സംവിധാനം പ്രയോഗക്ഷമമാക്കിയിരിക്കുന്നത്.

എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ദുബായിലെ ലെഹ്ബാബ് യാർഡിൽ പിടിച്ചെടുത്ത് സൂക്ഷിക്കുന്നതിനുള്ള സ്വയമേവ നടപ്പിലാക്കുന്ന നടപടിക്രമണങ്ങൾക്കാണ് RTA രൂപം നൽകിയിരിക്കുന്നത്.

ഈ യാർഡിലേക്ക് വാഹനങ്ങൾ കൊണ്ട് വരുന്ന വേളയിലും, യാർഡിൽ നിന്ന് വാഹനങ്ങൾ പുറത്തേക്ക് കൊണ്ട് പോകുന്ന വേളയിലും ക്യു ആർ കോഡ് ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് സംവിധാനവും, ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ നൽകുന്ന ഒരു ഡിജിറ്റൽ ഡാഷ്‌ബോർഡ്, തരം അനുസരിച്ചുള്ള വാഹന പാർക്കിംഗ് നടപടികൾ, നമ്പർ നൽകിയിട്ടുള്ള പാർക്കിംഗ് സ്ലോട്ടുകൾ, ജി പി എസ് ഉപയോഗിച്ചുള്ള വാഹന പാർക്കിംഗ് നിർണ്ണയം മുതലായവ ഈ സംവിധാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *