രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 1444 ദുൽ ഹജ്ജ് 9-ന് ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.
പൊതുമേഖലയിൽ 1444 ദുൽ ഹജ്ജ് 9 (2023 ജൂൺ 27, ചൊവ്വാഴ്ച) മുതൽ 1444 ദുൽ ഹജ്ജ് 12 (2023 ജൂൺ 30, വെള്ളിയാഴ്ച) വരെ ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് FAHR വ്യക്തമാക്കി. തുടർന്നുള്ള വാരാന്ത്യ അവധിയ്ക്ക് ശേഷം ജൂലൈ 3, തിങ്കളാഴ്ച മുതൽ പൊതുമേഖലയിലെ ഓഫീസുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.