അവിശ്വസനീയം; പാമ്പിനെ തിന്നുന്ന മാൻ..!

അവിശ്വസനീയം..! ഞെട്ടലോടെയാണ് ആ വീഡിയോ ലോകം കണ്ടത്. പാമ്പിനെ കടിച്ചുചവച്ചു തിന്നുന്ന മാനിന്റെ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്. ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. അവിശ്വസനീയം എന്നാണ് വീഡിയോ കണ്ടവർ ഞെട്ടലോടെ അഭിപ്രായപ്പെട്ടത്. പാമ്പിനെ ആർത്തിയോടെ തിന്നുന്ന മാനിന്റെ വീഡിയോ ആണ് ഫോറസ്റ്റ് ഓഫിസർ പങ്കുവച്ചത്. സസ്യഭുക്കായ മാൻ മാംസാഹാരം കഴിക്കുന്നത് അപൂർവമായ സംഭവമാണ്.

ഫോസ്ഫറസ്, ഉപ്പ്, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ അഭാവംമൂലം മാനുകൾ മാംസഹാരം തേടിയേക്കാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് സസ്യജാലങ്ങൾ കുറവുള്ള ശൈത്യകാലത്ത്. ‘പ്രകൃതിയെ നന്നായി മനസിലാക്കാൻ ക്യാമറകൾ നമ്മെ സഹായിക്കും. സസ്യഭുക്കുകൾ ചില സമയങ്ങളിൽ പാമ്പുകളെ ഭക്ഷിക്കും.’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

അവിശ്വസനീയവും ചിലപ്പോൾ അപ്രതീക്ഷിതവുമായ സംഭവങ്ങൾ നിറഞ്ഞതാണു പ്രകൃതി. വീഡിയോ അത്തരത്തിലുള്ള ഉദാഹരണമാണു കാണിക്കുന്നത്. സസ്യഭുക്കുകൾക്ക് മാംസം കഴിക്കാം. മാംസഭുക്കുകൾക്ക് പുല്ല് കഴിക്കാൻ കഴിയില്ല. ഇത് ഗട്ട് കെമിസ്ട്രിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പാമ്പുകളെ കഴിക്കുന്നത് ഭക്ഷണത്തേക്കാൾ അതിജീവനമാണു തെളിയിക്കുന്നതെന്നും നെറ്റിസൺസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *