ശബരിമല സന്നിധാനത്തെ അനൗൺസർ ശ്രീനിവാസ് സ്വാമി വാഹനാപകടത്തിൽ മരിച്ചു

ശബരിമല സന്നിധാനത്തെ പബ്ലിസിറ്റി കം പബ്ലിക് ഇൻഫർമേഷൻ സെന്ററിൽ വിവിധ ഭാഷാ അനൗൺസറായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന ശ്രീനിവാസ് സ്വാമി (63) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച വൈകീട്ട് ബംഗളൂരുവിൽ അദ്ദേഹം ഓടിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ 25 വർഷമായി ശബരിമല പബ്ലിസിറ്റി വിഭാഗത്തിലെ നിറസാന്നിധ്യമായിരുന്നു ശ്രീനിവാസ് സ്വാമി. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ക്ക് തമിഴ്, തെലുങ്ക്, കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ അറിയിപ്പുകളും നിര്‍ദേശങ്ങളും നൽകിയിരുന്നത് ബംഗളൂരു സ്വദേശിയായ ശ്രീനിവാസ് സ്വാമി ആയിരുന്നു. സന്നിധാനത്തെ തിരക്കില്‍ കൂട്ടം തെറ്റിപ്പോകുന്നവരെ ബന്ധുക്കള്‍ക്കരികിലെത്തിച്ചിരുന്നത് അദ്ദേഹത്തിന്റെ ശബ്ദമായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *