പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നു; മാധ്യമങ്ങൾക്കെതിരായ പ്രസ്താവനയിൽ എംവി ഗോവിന്ദൻ

സർക്കാർ വിരുദ്ധ എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പാലക്കാട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. 

അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും അതിനാലാണ് കേസെടുത്തതെന്നും അദ്ദേഹം വാദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *