തൃശൂർ ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും ശ്രീ കൂടൽമാണിക്യം ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന പനമ്പിളളി രാഘവ മേനോൻ (77) നിര്യാതനായി. കാടുകുറ്റി പഞ്ചായത്ത് മുൻ പ്രസിഡൻറും ജില്ല പ്ലാനിങ് ബോർഡ് അംഗവുമായിരുന്നു.
ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറും ഐ.എൻ.ടി.യു.സി മുൻ പ്രസിഡൻറും നഗരസഭ മുൻ കൗൺസിലറും ചാലക്കുടി വോളിബാൾ ക്ലബിൻറെ സാരഥിയും ആയിരുന്നു. ഭാര്യ: ലീല. മക്കൾ: അനീഷ് മേനോൻ (ബഹ്റൈൻ), അർജുൻ മേനോൻ (ദുബൈ). മരുമക്കൾ: രാധിക, സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ.