ഡൽഹിയിലെ ആർകെ പുരത്തുണ്ടായ വെടിവയ്പ്പിൽ രണ്ടു സ്ത്രീകൾക്ക് കൊല്ലപ്പെട്ടു. ഇന്നു പുലർച്ചെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിലുണ്ടായ തർക്കം കുടുംബവഴക്കിൽ കലാശിച്ചതിനെ തുടർന്നാണ് സംഭവമെന്ന് പറയപ്പെടുന്നു. വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.