നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്ന പോലെയാണ് മാർക്‌സിസ്റ്റ് പാർട്ടി, കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചു: കെ മുരളീധരൻ

നടുറോഡിൽ വസ്ത്രമില്ലാതെ നിൽക്കുന്ന പോലെയാണ് മാർക്‌സിസ്റ്റ് പാർട്ടിയെന്ന് കെ മുരളീധരൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തെ വൃത്തികെട്ട സംസ്‌കാരത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്യാൻ ഏത് ഹീനമാർഗവും സ്വീകരിക്കുകയാണ്. കുറ്റപത്രത്തിൽ പോലും പേരില്ലാത്ത കെപിസിസി പ്രസിഡന്റിനെതിരെയാണ് ഇപ്പോൾ ആരോപണമുന്നയിക്കുന്നത്. വിധിവന്ന കേസിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

2019-ൽ പീഡനം നടന്നതായി പെൺകുട്ടി പറഞ്ഞിരുന്നെങ്കിൽ അന്വേഷിക്കേണ്ടത് പോലീസല്ലേയെന്നും അദ്ദേഹം ചോദിച്ചു. കെ സുധാകരനെതിരായ കേസിനെ പാർട്ടിയും സുധാകരനും നേരിടും. ജയിലിൽ കിടക്കേണ്ടി വന്നാലും പിണറായിക്കും വൃത്തികെട്ട രാഷ്ട്രീയ സംസ്‌കാരത്തിനുമെതിരായ പോരാട്ടം തുടരുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *