വിനോദ സഞ്ചാരികൾക്കായി ഹത്തയിൽ 11 ബൈക്ക് സ്റ്റേഷനുകൾ ആരംഭിച്ച് ദുബായ് ആർടിഎ

ദുബൈയിലെ വിനോദസഞ്ചാര മേഖലയായ ഹത്തയിൽ 11 ബൈക്ക് സ്റ്റേഷനുകൾ ആരംഭിച്ചു. ഇ-സ്‌കൂട്ടറും, ബൈക്കുകളും ഇവിടെ നിന്ന് വാടകക്ക് എടുത്ത് സഞ്ചാരികൾക്ക് വിനോദ സഞ്ചാര കേന്ദ്രത്തിലൂടെ യാത്ര നടത്താം.

ദുബൈ ആർടിഎ ഹത്തയിലെ ഒൻപത് കിലോമീറ്റർ റൂട്ടിൽ ഇ-സ്‌കൂട്ടറുകൾക്കും ബൈക്കുകൾക്കുമായി 11 സ്റ്റേഷനുകളാണ് ആരംഭിച്ചത്. ഹത്ത പൈതൃക ഗ്രാമം, വാദി ഹത്ത പാർക്ക്, ഹത്ത ഹിൽ പാർക്ക്, ബസ് സ്റ്റേഷൻ, ഹത്ത താഴ് വര തുടങ്ങിയ പ്രധാന പ്രദേശങ്ങളിലാണ് ഈ സൗകര്യം.

250 ഇ-സ്‌കൂട്ടറുകൾ, 250 -ബൈക്കുകൾ എന്നിവ കൂടാതെ 150 മൗണ്ടൻ ബൈക്കുകളും ഇവിടെ ലഭ്യമാക്കും. 11.5 കിലോമീറ്റർ നീളമുള്ള ഇവിടുത്തെ ബൈക്ക് ട്രാക്കുകളിലൂടെ സഞ്ചരിച്ച് ഹത്തയുടെ ഭംഗി ആസ്വദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *