ഗ്ലോബൽ വില്ലേജിനെ ജനപ്രിയ യുഎഇ ആകർഷണമായി തിരഞ്ഞെടുത്തു

ദുബായ് ഗ്ലോബൽ വില്ലേജിനെ ഏറ്റവും ജനപ്രിയമായ യുഎഇ ആകർഷണമായി മാർക്കറ്റ് റിസേർചറായ യുഗൊ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തു. യുഎഇയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമായി 2,000-ലേറെ പേരിൽ നിന്ന് അഭിപ്രായം സ്വരൂപിച്ചാണ് കഴിഞ്ഞ 12 മാസത്തിനിടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആകർഷണം എന്ന നിലയിൽ ഈ ആഗോള കലാ-സാംസ്‌കാരിക-ഷോപ്പിങ് കേന്ദ്രം ഒന്നാം സ്ഥാനത്തെത്തിയത്. അഞ്ചിൽ രണ്ട് യുഎഇ നിവാസികൾ ഗ്ലോബൽ വില്ലേജ് തിരഞ്ഞെടുത്തു.

ഇത് മറ്റേതൊരു വേദിയേക്കാളും ഇരട്ടി ജനപ്രിയമാക്കി. മാജിക് പ്ലാനറ്റ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ദുബായ് അക്വേറിയവും അണ്ടർവാട്ടർ മൃഗശാലയും മൂന്നാം സ്ഥാനത്താണ്. അടുത്ത 12 മാസത്തിനുള്ളിൽ വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആകർഷണം എന്ന നിലയിൽ ഗ്ലോബൽ വില്ലേജും പട്ടികയിൽ ഒന്നാമതെത്തി. സർവേയിൽ പങ്കെടുത്തവരിൽ മൂന്നിലൊന്ന് പേരും വരും വർഷത്തിനുള്ളിൽ പാർക്ക് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *