ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പോലീസുകാരന്‍ അറസ്റ്റിൽ

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനില്‍ ദിലീപാണ്(43) അറസ്റ്റിലായത്.

വിവാഹിതനായ ഇയാള്‍, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നുള്ള വിവരമറിഞ്ഞത്.

പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ആര്യങ്കോട് പോലീസ് ഇയാള്‍ക്കെതിരേ പോക്‌സോ കുറ്റം ചുമത്തിയിരുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ട്രാഫിക്കില്‍ സ്പെഷ്യല്‍ ഡ്യൂട്ടിചെയ്തുവന്ന ദിലീപിനെ ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരം ആര്യങ്കോട് പോലീസ് എത്തി വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *