കല്ലമ്പലത്തെ കൊലപാതകം പൈശാചികം; സർക്കാർ രാജുവിന്റെ കുടുംബത്തിനൊപ്പം; മന്ത്രി വി. ശിവൻകുട്ടി

മകളുടെ വിവാഹ ദിവസം അച്ഛനെ കൊലപ്പെടുത്തിയത് പൈശാചികമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊല്ലപ്പെട്ടയാളുടെ കുടുബത്തിനൊപ്പമാണ് സർക്കാരെന്നും ലഹരി ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾ നടക്കാൻ കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ചും പ്രതികൾ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോവെന്നതും പൊലീസ് പരശോധിക്കുകയാണെന്ന് ഡി.വൈ.എസ്.പി സി.ജെ മാർട്ടിനും വ്യക്തമാക്കി.

ഇന്നലെ അർധരാത്രിയാണ് കല്ലമ്പലത്ത് വിവാഹ വീട്ടിൽ കൊലപാതകം നടന്നത്. വധുവിന്റെ അച്ഛൻ രാജുവിനെ അയൽവാസികളായ യുവാക്കളും സുഹൃത്തുക്കളും ചേർന്ന് മൺവെട്ടിക്ക് അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *