കുട്ടികള്‍ക്ക് വാഹനം കൊടുക്കരുത്: എംവിഡിയുടെ മുന്നറിയിപ്പ്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാനായി നല്‍കുന്ന രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കിയാല്‍ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് എം വി ഡി ഫേസ്ബുക്ക് കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി എന്ന തലക്കെട്ടോടുകൂടിയാണ് എം വി ഡിയുടെ ഫേസ്ബുക്ക് കുറിപ്പ്.

സംസ്ഥാനത്ത് പുതിയ വേഗപ്പൂട്ട്, എഐ ക്യാമറയടക്കം പിടിക്കും, പിഴ വരും! 5 കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍

മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 , 181 പ്രകാരമാകും കേസെന്നും പിഴ കൂടാതെ 3 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നും എം വി ഡി വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത്തിയഞ്ച് വയസു വരെ കുട്ടിക്ക് ഇന്ത്യയിലെവിടെ നിന്നും ലൈസൻസോ ലേര്‍ണേര്‍സോ എടുക്കുന്നതിന് വിലക്കുണ്ടാകുമെന്നും മോട്ടോര്‍ വാഹന വകുപ്പ് വിവരിച്ചിട്ടുണ്ട്.

എം വി ഡിയുടെ മുന്നറിയിപ്പ് ഇപ്രകാരം

കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി

1 മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181 പ്രകാരം പിഴ

കൂടാതെ

2 വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ (MV Act 199 A(2)

3. രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ (MV Act 199 A(2)

4.വാഹനത്തിന്‍റെ രജിസ്ടേഷൻ ഒരു വര്‍ഷം റദ്ദാക്കല്‍ Mv Act 199 A (4)

5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസൻസ് / ലേര്‍ണേര്‍സ് എടുക്കുന്നതിന് വിലക്ക് MV Act 199 A(5)

6. ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ MV Act 199 A(6)

Leave a Reply

Your email address will not be published. Required fields are marked *