വിപണിയിലെ തക്കാളി വിലയുടെ കുതിച്ചുചാട്ടത്തെ പ്രതിരോധിക്കാൻ നീക്കവുമായി തമിഴ്നാട് സർക്കാർ. വിപണിയിൽ കിലോയ്ക്ക് 160 രൂപ വിലയുള്ള തക്കാളി 60 രൂപയ്ക്ക് റേഷൻകടകൾ വഴി വിതരണം ചെയ്തു തുടങ്ങി. പച്ചക്കറി വില നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്ന് ഭക്ഷ്യ,സഹകരണ, ഉപഭോക്തൃ വകുപ്പ് മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി. റേഷൻകടകൾ വഴി തക്കാളി വിതരണം തുടങ്ങിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ വിലകുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു
തക്കാളി വില വർധന പ്രതിരോധിക്കാൻ തമിഴ്നാട്; റേഷൻകടകൾ വഴി കുറഞ്ഞ വിലയ്ക്ക് തക്കാളി വിതരണം തുടങ്ങി
