സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവം; UN മനുഷ്യാവകാശ കൗണ്‍സിൽ അടിയന്തര യോഗം വിളിച്ചു

പെരുന്നാൾ ദിനത്തിന്റെ അന്ന് സ്വീഡനിൽ മുസ്ലിം പള്ളിക്ക് മുന്നിൽ വച്ച് ഖുർആൻ കത്തിച്ച സംഭവത്തിൽ യുഎൻ മനുഷ്യാവകാശ കൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചു. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യുഎൻ ഇടപെടൽ. വിഷയവുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ചർച്ച സംഘടിപ്പിക്കുമെന്നും കൗണ്‍സിലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ഖുർആൻ കത്തിച്ചതിൽ നിരവധി രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തെ അപലപിച്ച് സ്വീഡിഷ് സർക്കാരും രംഗത്തെത്തി. ഇസ്ലാമോഫോബിക് പ്രവർത്തിയാണിതെന്നായിരുന്നു സ്വീഡിഷ് സർക്കാരിന്റെ പ്രതികരണം.

“ഇത്തരം പ്രവർത്തികൾ ഇസ്ലാം മത വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുമെന്ന് ഞങ്ങൾ മനസിലാക്കുന്നു. സ്വീഡിഷ് സർക്കാരിന്റെ താൽപര്യങ്ങളല്ല ഇത്തരം പ്രവർത്തികളിലൂടെ പ്രതിഫലിപ്പിക്കുന്നത്” എന്നും സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published. Required fields are marked *