ആരോഗ്യ ഇൻഷുറൻസ് പോളിസി തട്ടിപ്പ്; സ്വകാര്യ ഫാർമസിക്കെതിരെ അന്വേഷണം ആരംഭിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ

ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ തട്ടിപ്പ് നടന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് അബുദാബിയിലുള്ള സ്വകാര്യ ഫാർമസിക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്ലെയിമുകളുമായി ബന്ധപ്പെട്ട് സംശയകരമായ ഇടപാടുകൾ കണ്ടെത്തിയിരുന്നു. ഉപഭോക്താക്കൾക്ക് ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾക്ക് പകരം വില കുറഞ്ഞ മരുന്നുകൾ നൽകിയതായാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിലാണ് അബുദാബി ആരോഗ്യ വിഭാഗം വിശദമായ അന്വേഷണത്തിന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

രാജ്യത്തെ നിയന്ത്രണങ്ങളും നിലവാരവും കാത്തു സൂക്ഷിക്കാൻ ആരോഗ്യ രംഗത്തുള്ള എല്ലാ സേവനദാതാക്കളും തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *