‘വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാവ്’ കജോളിന്റെ പ്രസ്താവനക്കെതിരെ ‘സ്‌കൂള്‍ ഡ്രോപ്ഔട്ട്’ എന്നു വിമര്‍ശനം

രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് വെട്ടിലായിരിക്കുകയാണ് ബോളിവുഡിന്റെ സ്വപ്നനായിക കജോള്‍. കജോള്‍ വിവാദങ്ങളില്‍ ചെന്നുചാടാറുള്ള താരമല്ല. പക്ഷേ, തുറന്നുപറച്ചിലുകള്‍ താരത്തിനു തന്നെ വിനയായി. കജോള്‍ ലക്ഷ്യമിട്ടു പറഞ്ഞ വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാവ് ആരാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം.

കജോളിന്റെ റിലീസ് ചെയ്യാനിരിക്കുന്ന വെബ്‌സീരീസ് ആയ ദി ട്രയല്‍ പ്യാര്‍, കാനൂണ്‍, ധോഖ എന്നിവയുടെ പ്രമോഷന്‍ വര്‍ക്കിനിടെ നടന്ന അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായങ്ങള്‍ തുറുന്നുപറഞ്ഞത്. ആരെയും ഭയക്കുന്ന വ്യക്തിയല്ല കജോള്‍. തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ കജോളിനു മടിയുമില്ല.

”ഞങ്ങള്‍ക്ക് വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ട്. കാഴ്ചപ്പാട് ഇല്ലാത്ത അത്തരം നേതാക്കളാണ് നമ്മളെ ഭരിക്കുന്നത്. അതു വലിയ അപകടമാണ്…” എന്നാണ് അഭിമുഖത്തില്‍ കജോള്‍ പറഞ്ഞത്.

കജോളിന്റെ തുറന്നുപറച്ചിലുകള്‍ ആരാധകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കി. കജോളിന്റെ വിദ്യാഭ്യാസ യോഗ്യത പുറത്തുവിട്ടുകൊണ്ടാണ് ചിലര്‍ രൂക്ഷമായി പ്രതികരിച്ചത്. സോഷ്യല്‍ മീഡയയില്‍ താരത്തിന് വന്‍ ട്രോള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. കജോള്‍ സ്‌കൂള്‍ തലം വരെയാണ് പഠിച്ചതെന്നും അവര്‍ ‘സ്‌കൂള്‍ ഡ്രോപ്ഔട്ട്’ ആണെന്നുമാണ് ട്രോള്‍ എത്തിയത്. വിക്കിപീഡിയയില്‍ കജോളിന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തുന്ന ഭാഗത്തിന്റെ സ്‌ക്രീന്‍ ഷോട്ടും സോഷ്യല്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *