കടുത്ത വേനലിലും സഞ്ചാരികൾക്ക് പ്രിയം ദുബൈ തന്നെ; ഫോർവാർഡ്‌കീസ് പുറത്ത് പട്ടികയിൽ ദുബൈ ഏഴാം സ്ഥാനത്ത്

ചൂട് കഠിനമാവുകയാണ്. എങ്കിലും ദുബൈ എന്ന സ്വപ്നങ്ങളുടെ പറുദീസയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഏറുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തെ വേനൽകാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബൈ ഏഴാം സ്ഥാനത്ത് എത്തി. ചൂട് കഠിനമാണെങ്കിലും ഷോപ്പിംഗ് ഹബ്ബാണെന്നതും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് എന്നതുമാണ് ദുബൈയെ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വേനൽ കാലത്ത് വിനോദ സഞ്ചാരികളെ ആകർശിക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഫോർവാർഡ്‌കീസ് എന്ന സ്ഥാപനം പുറത്ത് വിട്ടത്. കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്ന ദുബൈ ഈ വർഷം ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏഴാം സ്ഥാനത്തേക്ക് എത്തിയത്.

ബാങ്കോക്ക് ,ന്യൂയോർക്ക്, ബാലി, പാരിസ്, ലോസ് ആഞ്ചൽസ്, ലണ്ടൻ, എന്നിവയാണ് ദുബൈക്ക് മുന്നിലുള്ള മറ്റ് നഗരങ്ങൾ, ടോക്യോ, മാഡ്രിഡ്, സാൻ ഫ്രാൻസിസ്കോ എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ചൈനയിൽ നിന്ന് വലിയ തോതിൽ സന്ദർശകർ എത്തിയതാണ് ദുബൈയുടെ മുന്നേറ്റത്തിന് സഹായകമായതെന്നാണ് വിലയിരുത്തൽ.

അതേസമയം മോഷൻ ഗേറ്റ് ദുബൈ, ലെഗോലാൻഡ് ദുബൈ, ലെഗോ ലാൻഡ് വാട്ടർ പാർക്ക് തുടങ്ങിയ പാർക്ക് ആൻഡ് റിസോർട്ടിന് കീഴിലെ പാർക്കുകളിൽ ൧൨ വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ മാസം 31 വരെ പ്രവേശനം സൗജന്യമാണ്. കൂടാതെ ബുർജ് ഖലീഫയിൽ മുതിർന്നവർക്കൊപ്പം രണ്ട് കുട്ടികൾക്കും സൗജന്യമായി പ്രവേശിക്കാൻ കഴിയും. 

Leave a Reply

Your email address will not be published. Required fields are marked *