പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം?; സി.ദിവാകരൻ 

പി.വി.അൻവർ എംഎൽഎക്കെതിരെ സിപിഐ നേതാവ് സി.ദിവാകരൻ. കൊലവിളി നടത്തുന്ന അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സമെന്ന് സി.ദിവാകരൻ ചോദിച്ചു. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും എതിരെ അൻവർ നടത്തുന്ന പരാമർശങ്ങളിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സി.ദിവാകരന്റെ പരാമർശം. കഴിഞ്ഞ ദിവസം അൻവറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. 

മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്ന് ഭീഷണി മുഴക്കുന്നു.അൻവർ പറയുന്നത് അനുസരിച്ച് പൊലീസ് പോകുന്നു. അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്. മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നു. പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *