പിണറായി സർക്കാർ രണ്ടാം വാർഷികം ലോഗോ പതിച്ച് കേരള സാഹിത്യ അക്കാദമി അച്ചടിച്ച 30 സാഹിത്യഗ്രന്ഥങ്ങളും ഇനി പുറംലോകം കാണില്ല. വിൽപ്പന നിർത്തിവെക്കാൻ സാംസ്കാരികവകുപ്പിന്റെ നിർദേശമെത്തി. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിനപരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളിലാണ് ലോഗോ അച്ചടിച്ചിരുന്നത്. സാഹിത്യരചനകളുടെ പുറംചട്ടയിൽ ലോഗോപതിച്ചതിൽ വൻ വിമർശനമുയർന്നു.
അക്കാദമിയുടെ തലപ്പത്തുള്ളവരുടെ വ്യത്യസ്താഭിപ്രായങ്ങൾ കൂടിയായപ്പോൾ പ്രശ്നം കൊഴുത്തു.ഇതിനിടെ അക്കാദമികളുടെ പ്രവർത്തനത്തിൽ ഇടപെടൽ നടത്തുന്ന രീതിയിലുള്ള പ്രത്യേക ഉത്തരവും സാംസ്കാരികവകുപ്പ് പുറപ്പെടുവിച്ചിരുന്നു.