ഷാർജ പോലീസിൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡ് വ്യക്തമാക്കി. ഷാർജ പോലീസിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ട് പ്രചരിക്കുന്ന പരസ്യങ്ങൾ വ്യാജമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഷാർജ പോലീസിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന രീതിയിലുളള വാർത്തകളും, പരസ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഷാർജ പോലീസ് ജനറൽ കമാൻഡ് ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.
ഷാർജ പൊലീസിലെ തൊഴിലവസരങ്ങൾ ഷാർജ പോലീസ് ജനറൽ കമാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മുതലായവയിലൂടെ മാത്രമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇതിനാൽ മറ്റു വെബ്സൈറ്റുകളിലും, സാമൂഹിക മാധ്യമ പ്രതലങ്ങളിലും മറ്റും കാണുന്ന ഇത്തരം തെറ്റായ അറിയിപ്പുകൾ വിശ്വസിക്കരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾ നിയമനടപടികളിലേക്ക് നയിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.
شرطة الشارقة تنفي صحة منشور متداول بشأن الإعلان عن وظائف تابعة لها
نفت القيادة العامة لشرطة الشارقة صحة منشور تم تداوله عبر أحد مواقع التواصل الاجتماعي،بشأن الإعلان عن فتح باب التوظيف لكافة الجنسيات، وتؤكد القيادة العامة أن الإعلان عن الوظائف يتم عبر القنوات الرسمية التابعة لها— شرطة الشارقة (@ShjPolice) July 13, 2023