യുഎഇ പാർലമെന്റ് തിരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം അടുത്തമാസം 15 മുതൽ

യുഎഇ പാർലമെന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം അടുത്ത മാസം നടക്കും. ദ് ഫെഡറൽ നാഷനൽ കൗൺസിലിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേരുള്ള മുഴുവൻ പൗരന്മാരും വോട്ടറായോ സ്ഥാനാർഥിയായോ പങ്കെടുക്കണമെന്നാണ് രാജ്യത്തെ നിയമം. സ്ത്രീകൾക്കു പ്രാനിധ്യമുള്ളതാണ് ദേശീയ നാഷനൽ കൗൺസിൽ.

തിരഞ്ഞെടുപ്പിൽ അറിയേണ്ടതെല്ലാം

  • നാമനിർദേശ പത്രികാ സമർപ്പണം: ഓഗസ്റ്റ് 15 – 18
  • വോട്ടു ചെയ്യുന്നവരിൽ 51% സ്ത്രീകളും 49% പുരുഷന്മാരും.
  • ഇലക്ട്രൽ കോളജ് അംഗങ്ങളുടെ എണ്ണം: 3,98,879
  • വോട്ടർമാരുടെ പ്രായം: 21 – 40 വയസ്സുകാർ 55%. ഇതിൽ 31 – 40 വയസ്സിനിടയിലുള്ളവർ 29.89%.
  • എമിറേറ്റ് തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം: അബുദാബി – 126,779. ദുബായ് – 73181, ഷാർജ 72946, അജ്മാൻ 12600, ഉമ്മുൽഖുവൈൻ 7577, റാസൽഖൈമ 62197, ഫുജൈറ 43,559.
  • കൂടുതൽ വോട്ടർമാർ അബുദാബിയിൽ. ഏറ്റവും കുറവ് ഉമ്മുൽഖുവൈനിൽ.
  • നാമനിർദേശ പത്രികകളിൽ എതിർപ്പ് ഉന്നയിക്കാനുള്ള സമയം ഓഗസ്റ്റ് 25 -28.
  • ഓഗസ്റ്റ് 25ന് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 2ന് അന്തിമ പട്ടിക പ്രഖ്യാപിക്കും.
  • എല്ലാ വോട്ടർമാർക്കും വോട്ടു ചെയ്യാം. എന്നാൽ, സ്വന്തം വോട്ട് ചെയ്യാൻ മറ്റൊരാളെ ചുമതലപ്പെടുത്താൻ പാടില്ല.
  • എല്ലാ വോട്ടർമാരും എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചു വോട്ടർ പട്ടികയിലെ പേര് സാധൂകരിക്കണം.
  • മുൻകൂർ വോട്ടു ചെയ്യാനുള്ള അവസരം ഒക്ടോബർ 4,5 തീയതികളിൽ തിരഞ്ഞെടുക്കപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ നടക്കും.
  • ഒക്ടോബർ 7ന് ആണ് പൊതുതിരഞ്ഞെടുപ്പ്.
  • പ്രാഥമിക തിരഞ്ഞെടുപ്പ് ഫലം അന്നു തന്നെ പ്രഖ്യാപിക്കും.
  • അപ്പീലുള്ളവർക്ക് ഒക്ടോബർ 8 – 10 തീയതിക്കകം സമർപ്പിക്കാം.
  • ഒക്ടോബർ 13ന് അന്തിമ ഫലം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *