കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് അപകടം; യുവതിയും യുവാവും മരിച്ചു

തെറ്റായ ദിശയിലൂടെ എത്തിയ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് രണ്ട് പേർ മരിച്ചു. ആലപ്പുഴ ചെറുകര കാവാലം സ്വദേശി സാബുവിന്റെ മകൾ സുധി (25), കോഴിക്കോട് നന്മണ്ട സ്വദേശി അബ്ദുൽ ജമാലിന്റെ മകൻ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊല്ലം ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് ജംക്‌ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന ബൈക്കിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ് ദിശ തെറ്റിച്ച് എത്തിയതാണ് അപകട കാരണം. ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരുന്നു. കൊല്ലം ജംക്‌ഷനിലേക്കുള്ള വാഹനങ്ങൾ കറങ്ങിത്തിരിഞ്ഞ് പോകണമെന്നാണ് നിബന്ധന. എന്നാൽ രാത്രിയും പുലർച്ചെയും ഇത് ലംഘിച്ച് വാഹനങ്ങൾ പോകാറുണ്ട് ഇത്തരത്തിൽ തെറ്റായി വന്ന ബസാണ് അപകടത്തിനിടയാക്കിയത്. 

Leave a Reply

Your email address will not be published. Required fields are marked *