ആരോടും ശത്രുതയില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടി; വെള്ളാപ്പള്ളി നടേശൻ

രാഷ്ട്രീയ ജീവിതത്തിൽ ശത്രുക്കൾ ഒത്തിരി ഉണ്ടായിട്ടും ആരോടും ശത്രുത ഇല്ലാത്ത നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുസ്മരിച്ചു. സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ എന്നും ഉണ്ടാവും. ചെറുപ്പം മുതലേ ഉമ്മൻ ചാണ്ടിയുമായി അടുപ്പം ഉണ്ട്. ഒരു നേതാവ് വളർന്ന് വന്നാൽ താഴെയുള്ള ജനങ്ങളെ വിസ്മരിക്കും. എന്നാൽ ഉമ്മൻ ചാണ്ടി എന്നും താഴെ തട്ടിലെ സാധാരണക്കാർക്കൊപ്പമായിരുന്നു. അദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്ത വിടവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *