ചികിത്സയ്ക്കിടെ കുത്തിവച്ചപ്പോൾ പൊള്ളലേറ്റു; നായകടിയേറ്റ വീട്ടമ്മ മരിച്ചു

തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതിയാണ് മരിച്ചത്. മെയ് ഒന്നിനായിരുന്നു സംഭവം. വീടിന് സമീപത്ത് വെച്ചാണ് സരസ്വതിയെ നായ കടിച്ചത്. കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആ ദിവസം തന്നെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തു. തുടർന്ന് പിന്നീട് കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലാവുകയായിരുന്നു. ആരോ​ഗ്യാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ വെച്ച് കാൽ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവുനായയുടെ ആക്രമണം തുടരുകയാണ്. തിരുവനന്തപുരത്ത് കുട്ടികൾക്ക് നായയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ ദിവസം നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്.

കടിയേറ്റവർക്ക് വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു.സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി തുടങ്ങിയതായി അറിയിച്ചിരുന്നു. പേവിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ നായയെ കൊണ്ട് പോകുമെന്ന് പഞ്ചായത്ത് അധികൃതർ വിശദമാക്കി. തെരുവുനായ്ക്കള്‍ കുഞ്ഞുങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. 

Leave a Reply

Your email address will not be published. Required fields are marked *