ഹിജ്റ പുതുവത്സര ദിനമായ വ്യാഴാഴ്ച നഗരത്തിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, ബ്ലൂ പാർക്കിങ് ബോർഡുകൾ പതിച്ച, ഏഴുദിവസവും പാർക്കിങ് ഫീസ് അടക്കേണ്ട സ്ഥലങ്ങളിൽ സൗജന്യം ലഭിക്കുകയില്ല. ഷാർജയിലെ പൊതുമേഖലക്ക് ഹിജ്റ പുതുവത്സര ദിനത്തോടനുബന്ധിച്ച് നാലുദിവസ അവധിയാണ് ലഭിക്കുന്നത്. തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.
ഷാർജയിൽ വ്യാഴാഴ്ച സൗജന്യ പാർക്കിങ്
