നാലു തവണ വെടിയേറ്റു; രക്ഷയായത് സൂപ്പര്‍ സെക്‌സി മോഡല്‍ കിം കര്‍ദാഷിയാന്റെ ബോഡി സ്യൂട്ട്

ലോകമെന്പാടും ആരാധകരുള്ള സൂപ്പര്‍ സെക്‌സി മോഡല്‍ കിം കര്‍ദാഷിയാന്‍ തന്റെ ജീവന്‍ രക്ഷിച്ചെന്ന് അമേരിക്കന്‍ യുവതി. ഈ വര്‍ഷമാദ്യം മിസൗറിയിലെ കന്‍സാസ് സിറ്റിയില്‍ നടന്ന വെടിവയ്പില്‍ നാല് തവണ തനിക്കു വെടിയേറ്റെന്നും തന്റെ ജീവന്‍ രക്ഷിച്ച കര്‍ദാഷിയാന് നന്ദി പറയുകയും ചെയ്തു 22കാരിയായ ആഞ്ജലീന വൈലി. ടിക് ടോക്ക് വീഡിയോയിലൂടെയാണ് വൈലി നന്ദി അറിയിച്ചത്.

വീഡിയോയില്‍ വൈലി പറഞ്ഞു ‘കിം കര്‍ദാഷിയാന്‍ എന്റെ ജീവന്‍ രക്ഷിച്ചു, ഈ പുതുവര്‍ഷത്തില്‍, എനിക്ക് നാലു തവണ വെടിയേറ്റു, വെടിയേറ്റ രാത്രി, എന്റെ വസ്ത്രത്തിനടിയില്‍, ഒരു സ്‌കിംസ് ഷേപ്പിംഗ് ബോഡി സ്യൂട്ട് ധരിച്ചിരുന്നു. നല്ല ഇറക്കമുള്ള ഇന്നര്‍വെയര്‍ രക്തസ്രാവം തടഞ്ഞു. അല്ലെങ്കില്‍ താന്‍ രക്തം വാര്‍ന്നു മരിച്ചുപോകുമായിരുന്നു. ഞാന്‍ കുറച്ച് കൂടി വാങ്ങാന്‍ പോകുന്നു. ഞാന്‍ എല്ലാ ദിവസവും ധരിക്കും. സ്ത്രീകള്‍ക്ക് ഇത് ശരീര കവചം പോലെയാണ്…’

2019ലാണ് കിം കര്‍ദാഷിയാന്‍ സ്‌കിംസ് ആരംഭിച്ചത്. ‘കീപ്പിംഗ് അപ്പ് വിത്ത് ദി കര്‍ദാഷിയന്‍സ്’ താരവും നാല് കുട്ടികളുടെ അമ്മയുമാണ് കിം. നിരവധി ഇന്നര്‍വെയറുകള്‍ കിം ഡിസൈന്‍ ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *