മുട്ടിൽ മരംമുറി കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് കുരുക്ക് , വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകൾ വ്യജമെന്ന് കണ്ടെത്തൽ

മുട്ടിൽ മരം മുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ ഭൂ ഉടമകളുടെ പേരിൽ നൽകിയിട്ടുള്ള ഏഴ് അപേക്ഷകളും വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പ്രതികൾക്കുള്ള കുരുക്ക് കൂടുതൽ മുറുകുകയാണ്. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായത്. അപേക്ഷകൾ എഴുതി തയ്യാറാക്കി ഒപ്പിട്ട് നൽകിയത് പ്രതിയായ റോജി അഗസ്റ്റിനാണ്. കൈയ്യക്ഷര പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയത്. പ്രതികളുടേത് ഉൾപ്പെടെ 65 ഉടമകളിൽ നിന്നാണ് മരം മുറിച്ച് കടത്തിയത്. മുട്ടിൽ വില്ലേജ് ഓഫീസിൽ നിന്നും വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *