റോഡിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ്, അപകടദൃശ്യം പങ്കുവെച്ചു

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ വെട്ടിത്തിരിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ മൂലം ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പങ്ക് വെച്ച് കൊണ്ടാണ് പോലീസ് ഈ അറിയിപ്പ് നൽകിയത്.

റോഡിൽ വാഹനങ്ങൾ പെട്ടെന്ന് വെട്ടിത്തിരിക്കുന്നത്, സിഗ്നൽ കൂടാതെ അശ്രദ്ധമായി റോഡിലെ ഒരു വരിയിൽ നിന്ന് മറ്റു വരികളിലേക്ക് തിരിയുന്നത്, തെറ്റായ രീതിയിൽ മറ്റു വാഹനങ്ങളെ മറികടക്കുന്നത് മുതലായ ശീലങ്ങൾ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *