പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാനരനായി അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നു യുള്ള ആളെത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സ്ഥാനാർഥി ആരെന്ന് കുടുംബം തീരുമാനിക്കുമെന്നും കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
“പുതുപ്പള്ളിയിൽ മത്സരം ഒഴിവാക്കാനുള്ള ഔചിത്യം ഭരണപക്ഷം കാണിക്കണം. കോൺഗ്രസ് ആവശ്യപ്പെടേണ്ട കാര്യമില്ല. മത്സരം വേണോ എന്ന് ബിജെപിയും ചിന്തിക്കണം. സ്ഥാനാർഥി ആരെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം തീരുമാനിക്കും. പുറത്തു നിന്ന് സ്ഥാനാർഥി ഉണ്ടാകില്ല. കുടുംബം നിർദേശിക്കുന്ന പേര് പാർട്ടി അംഗീകരിക്കും. മകനോ മകളോ എന്ന് കുടുംബത്തിന് തീരുമാനിക്കാം”. സുധാകരൻ പറഞ്ഞു.