കൊല്ലത്ത് നടുറോഡിൽ വെച്ച് മകൻ അമ്മയെ കുത്തിക്കൊന്നു

കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് മകൻ അമ്മയെ കുത്തിക്കൊന്നു. പത്തനാപുരം തലവൂർ സ്വദേശി മിനി (50) ആണ് മരിച്ചത്. സംഭവത്തിൽ പ്രതി ജോമോനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

മെയ് മാസം മുതൽ മിനിമോൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് മകനെ മിനി വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് മകൻ ബൈക്കിൽ എത്തി അമ്മയെ വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരും വഴിയായിരുന്നു സംഭവം. ചെങ്ങമനാട് എത്തിയപ്പോൾ ബൈക്ക് നിർത്തിയ ശേഷം അമ്മയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്ത് മിനിറ്റോളം ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ശേഷം ലോറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ പിടികൂടി ഇയാളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *