‘തക്കാളി കഴിക്കാതിരുന്നാൽ വില കുറയും, പകരം ചെറുനാരങ്ങ’: യുപി മന്ത്രി

തക്കാളി കഴിക്കുന്നത് ഉപേക്ഷിച്ചാൽ വില താനേ കുറയുമെന്ന് ഉത്തർപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി പ്രതിഭ ശുക്ല. തക്കാളിയുടെ വില വർധിക്കുന്ന സാഹചര്യത്തിൽ തക്കാളി വീട്ടിൽ കൃഷി ചെയ്യുകയോ കഴിക്കുന്നത് കുറയ്ക്കുകയോ ചെയ്യണം. അങ്ങനെ വരുമ്പോൾ വില കുറയുമെന്ന് പ്രതിഭ ശുക്ല പറഞ്ഞു. യുപി സർക്കാരിന്റെ വൃക്ഷത്തൈ നടീൽ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

”തക്കാളിക്കു വില വർധിക്കുമ്പോൾ ജനങ്ങൾ അത് വീട്ടിൽ നട്ടുവളർത്തണം. നിങ്ങൾ തക്കാളി കഴിക്കുന്നതു ഒഴിവാക്കിയാൽ തക്കാളിയുടെ വില താനേ കുറയും. തക്കാളിക്കു പകരം ചെറുനാരങ്ങ കഴിച്ചാൽ മതി. ആരും തക്കാളി കഴിച്ചില്ലെങ്കിൽ വിലകുറയും”– പ്രതിഭ ശുക്ല പറഞ്ഞു. വിലകൂടിയ സാധനങ്ങളെ എല്ലാം നിങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങിയാൽ അതിന്റെ എല്ലാം വില താനെ കുറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

”അസഹി ഗ്രാമത്തിൽ നമ്മള്‍ ഒരു ന്യൂട്രിഷൻ ഗാർഡൻ സ്ഥാപിച്ചിട്ടുണ്ട്. ഗ്രാമത്തിലെ സ്ത്രീകളാണ് ഇത് പരിപാലിക്കുന്നത്. ഇവിടെ നമുക്ക് തക്കാളി കൃഷി ചെയ്യാം. അതാണ് പരിഹാരം. ഇത് പുതിയ കാര്യമല്ല. തക്കാളി എല്ലാക്കാലവും വിലപിടിപ്പുള്ളതാണ്. ”– പ്രതിഭ ശുക്ല പറഞ്ഞു. 

 

Leave a Reply

Your email address will not be published. Required fields are marked *