ന്യൂനമര്‍ദ്ദം; ഇന്ന് മുതല്‍ ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ത്യയില്‍ നിന്നുള്ള ന്യൂനമര്‍ദ്ദം ഒമാനെ ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത. രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ആണ് മഴപെയ്തത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലേക്ക് മഴ കൂടും. കടല്‍ പ്രബക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്. ഒമാന്‍ കടലിന്റെ തീരങ്ങളില്‍ തിരമാലകള്‍ 1.5 മുതല്‍ 2.5 മീറ്റര്‍വരെ ഉയരത്തിൽ തിരമാലകൾ ഉയരും. എല്ലാവരും ജാഗ്രതപാലിക്കണം. വാദികൾ മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കണം. അധികതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *