ദുബായ്: ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ജംഗ്ഷൻ തുറന്ന് കൊടുത്തതായി RTA

ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായുള്ള ഒരു ജംഗ്ഷൻ ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ റോഡ് എന്നിവയ്ക്കിടയിൽ നടക്കുന്ന ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്. ട്രാഫിക് സുഗമമാക്കുന്നതിനായി സിഗ്‌നലുകളോടെയാണ് ഈ ജംഗ്ഷൻ നിർമ്മിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായുള്ള മൂന്ന് പാലങ്ങളും, ഒരു ടണലും RTA നേരത്തെ ഗതാഗതത്തിനായി തുറന്ന് കൊടുത്തിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ജലനിര്‍ഗ്ഗമനസംവിധാനത്തിന്റെ പണികൾ ഈ വർഷം നവംബറിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *